തിരിച്ചറിവ്

Posted: November 10, 2016 in Uncategorized

നിങ്ങൾ എപ്പോളെങ്കിലും സ്വയം ആലോചിച്ചു നോകീട്ടുണ്ടോ . എന്താണ് നാം എന്ന് .. ഞാൻ എന്ന് പറയുന്നത് എന്താണ് ആരാണ് എന്നൊക്കെ .. മനുഷ്യൻ ചിന്തിക്കാനും ചിരിക്കാനും കരയാനും വികാരവും വിചാരവും ഉള്ള ജീവി എന്നതിലുപരി … അതാണ് സ്വയം തിരിച്ചറിവ് .. എപ്പോളെങ്കിലും ഒരിക്കൽ നമുക് ഈ ഒരു അവസ്ഥ ഉണ്ടാവേണ്ടതുണ്ട് .. തിരിച്ചറിവിന്റെ പാത പലപ്പോളും വേദന ജനകമാണ്. . മനസ് പിടയാതെ ആ ഒരു തിരിച്ചറിവ് സാധ്യമല്ല . പൂർണ്ണമായും തിരിച്ചറിയാനുള്ള ഒരു സമയം മാത്രമാണ് എനിക്കും നിങ്ങൾക്കും ഇടയിലുള്ള ദൂരം . കിട്ടാത്തതിനെ കുറിച്ചു വേവലാതി പെടാതെ നമ്മുടെ ജീവിത ലക്‌ഷ്യം അല്ലെങ്കിൽ ധർമം നമുക് ബോധ്യപെടുത്തിത്തരും.. നമുക്കുള്ളതിനെ കുറിച്ച അഹങ്കരിക്കാൻ കൂട്ടാക്കാത്ത മനസ്സ് മറ്റുള്ളവരിലെ നന്മ കൂടെ കണ്ടെത്താൻ ശ്രമിക്കും . പിന്നെ പ്രണയം എന്ന ചിത്തഭ്രമത്തെ പാടെ അലിയിച്ചു കളയും .. അത് ഒരു വ്യക്തി എന്നതിലുപരി ലോകത്തോട് മുഴുവൻ തോന്നേണ്ട സുഖമുള്ള വികാരമാവും… എന്തൊക്കെ സ്വന്തമാക്കിയാലും വിലകൊടുത്തു വാങ്ങാൻ പറ്റാത്ത സത്യമാണ് മനസിന്റെ സന്തോഷം എന്ന് മനസിലാവും . ഇത്രയും മനോഹരമായ ഒരു അവസ്ഥയിലേക്കുള്ള യാത്രയിലാണ് ഞാൻ ഇപ്പോൾ ..പൂർണ്ണതയിലെത്താൻ പക്ഷെ ഇനിയും പോകേണ്ടതുണ്ട് ഒരുപാട് ……………….

helping-hands-800x390

Advertisements

ഒറ്റപ്പെടൽ

Posted: November 6, 2016 in Uncategorized

ഒറ്റപ്പെടൽ 
ഒറ്റപ്പെടലിന്റെ വേദന
ചിലപ്പോൾ സുഗമുള്ളതാണ്
കാരണം ഇഷ്ടമുള്ളതെന്തോ
നഷ്ടപെട്ടല്ലോ എന്ന തിരിച്ചറിവിലും
കൂടെ കൂടിയ ഓർമ്മകൾ
കൂട്ടിനുണ്ടല്ലോ എന്നതിനാൽ

12904211

ഒരു യാത്ര പോവാൻ തോന്നുന്നു ..  ഒറ്റക്ക് ..വേറെ ആരും കൂട്ടില്ലാതെ നഗ്ന പാതയായി ഒന്നിനെ കുറിച്ചും ആലോചിക്കാതെ കുറേ ദൂരം നടക്കണം. ഇന്നലത്തെ മഴയിൽ ലയിച്ച മണ്ണിന്റെ മണം ആസ്വദിക്കണം. ..തലമുടി ചീകാതെ അലക്ഷ്യമായി ഇടണം . നനുത്ത പ്രഭാതത്തിലെ മഞ്ഞു കണങ്ങൾ മുടിയിഴകളെ ചുംബിക്കുമ്പോൾ നാണത്താൽ എന്നോണം തണുത്തു മരവിക്കണം . പിന്നെ പേരറിയാത്ത കിളികളോട് ഒരുമിച്ചു ഒരു പാട്ടു മൂളണം. പാട്ടു ഏറ്റു പാടാൻ വന്ന ഇണക്കിളിയുടെ തലയിൽ ചുമ്മാ വിരലോടിക്കണം. വലിയ കുന്നിന്റെ നെറുകയിൽ നിന്ന് കൊണ്ട് വെള്ളചാട്ടം കാണണം . കുത്തിയൊഴുകുന്ന വെള്ളം പാറക്കെട്ടുകളെ ഗാഢമായി പുണരുന്നത് ഇടം കണ്ണിട് നോക്കി ചിരിക്കണം .

ഇത്രയും പ്രണയപൂർവ്വമായി ഒരു യാത്ര നടക്കില്ലായിരിക്കും … ചില മോഹങ്ങൾ അങ്ങനെ അല്ലേ  … എത്ര ആഗ്രഹിച്ചാലും വഴിയറിയാത്ത യാത്ര പോലെ ..

Azu on Play time

Posted: August 25, 2016 in Uncategorized

 

പഴയ ചില ഓർമ്മകൾ  

IMG_2818

ഈ ചിത്രത്തിന് പറയുവാൻ കഥകൾ ഏറെ ഉണ്ട്. ചിലപ്പോൾ വാക്കുകൾ മതിയാവില്ല എഴുതി തീർക്കുവാൻ . . എങ്ങനെ എഴുതണം എന്ന് ചിന്തിക്കുമ്പോൾ വാക്കുകകൾ പരസ്പരം കൂട്ടി ചേർക്കാൻ പാട് പെടുന്നു ഞാൻ . എങ്ങനെ ഒക്കെ എഴുതിയാലാണ് ഓർമ്മകളെ അത്രയും സ്നേഹത്തോടെയും ഒരുപാട് നഷ്ടത്തോടെയും പറയാനാവുക. ചില കാര്യങ്ങൾ അങ്ങനെ ആണ് . അനുഭവിക്കുമ്പോൾ അതിന്റെ വില നമ്മൾ അറിയാതെ പോവും . . ഈ കാണുന്നത് എന്റെ ഉമ്മയുടെ തറവാട് ആണ് . നെല്ലും പറയും പത്തായപ്പുരയും ചായ്പ്പും ഇടനാഴിയും അങ്ങനെ അങ്ങനെപണ്ടത്തെ പ്രതാപങ്ങൾ ഉറങ്ങുന്ന വീട് . സ്നേഹിക്കാൻ മാത്രം അറിയാവുന്ന , വാക്കു കൊണ്ട് പോലും ആരെയും വേദനിപ്പിക്കാൻ അറിയാത്ത ഒരുപാട് പേര് താമസിച്ചിരുന്ന വീട് . ഇതു  മൂന്നു നില വീടാണ്. മക്കളും മക്കളുടെ മക്കളും ഒക്കെ ആയി മിക്ക ദിവസങ്ങളിലും എല്ലാ മുറികളിലും ആൾക്കാരുണ്ടാവും.. സ്ഥലമില്ലാതെ വരുമ്പോൾ എല്ലാരും കൂടെ ഒരു പാ വീരിച്ച മുകളിലെ വരാന്തയിൽ അങ്ങ് കൂടും .പിന്നെ പാട്ടായി മേളമായി ..ഒരുമ ഉണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം തുടങ്ങിയ പഴഞ്ചോലിൽ പതിരില്ല എന്ന് മനസിലായി.

ചിത്രത്തിൽ ഒരു കനൽ കാണുന്നില്ലേ. . മഴക്കാലത്തു അത് നിറയെ വെള്ളം ഉണ്ടാവും . എവിടുന്നൊക്കെയോ പല സാധനകളും ഒഴുകി വരും അതിലൂടെ. പന്തും മറ്റു കളിപ്പാട്ടങ്ങൾക്കും ഞങ്ങൾ കാത്തിരിക്കാറുണ്ട്‌ . പിന്നെ വെള്ളത്തിൽ കിടന്നു നീന്താൻ നോക്കും . . ഈ കനാലിന്റെ മുകളിൽ വലിയ പാറകൾ ആണ്.  മഴ പെയ്യുന്ന ദിവസങ്ങൾ ആണെങ്കിൽ നല്ല വഴുക്കൽ ഉണ്ടാവും . .വഴുക്കൽ വക വെക്കാതെ ഒരുപാട് ദൂരം പോവും ഞങ്ങൾ. കുറെ ദൂരെ പോയാൽ അസ്തമയ സൂര്യനെ നല്ല ഭംഗിയിൽ കാണാൻ ആവും . ചുകപ്പും മഞ്ഞയും കലർന്ന് വർണ്ണം വാരി വിതറിയ സൂര്യനെ അത്രയും മനോഹരമായി ഞാൻ കണ്ടിട്ടില്ല. അന്നൊക്കെ നോക്കിയ ടോർച് ഫോണിന്റെ കാലമായതിനാൽ ചിത്രങ്ങൾ ഒന്നും പകർത്താൻ പറ്റിയില്ല.കുട്ടികളുടെ ഒരു വലിയ സംഗം തന്നെയുണ്ട് ഞങ്ങൾക്ക് . അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ചോണ്ടിരിക്കുമ്പോൾ ആയിരിക്കും ആരെങ്കിലും ഒരാൾ പ്രേതം യക്ഷി ഒക്കെ തുടങ്ങിയ കഥകൾ ഭയാനകമായി പറയുന്നത് . ബാക്ഗ്രൗണ്ട് മ്യൂസിക് പട്ടികൾ കുരക്കുകയും കൂടെ ചെയ്യുമ്പോൾ സീൻ ഡാർക്ക് ആവും . എല്ലാരും പേടിച്ചു ഓടാൻ തുടങ്ങും . പാറയിൽ നിന്നും വഴുതി വീണു കയ്യും കാലും മുറിഞ്ഞു വീട്ടിലെത്തുമ്പോൾ അവിടുന്നും കിട്ടും കണക്കിന് വഴക്ക് .

പിന്നെ ആ കനാലിന്റെ അങ്ങേ അറ്റത്ത് നല്ല മധുരമുള്ള എളോർ മാങ്ങായുണ്‌ടാവും. പഴുക്കാൻ കാത്തു നിൽക്കാതെ കല്ലെറിഞ്ഞു താഴെ ഇടാൻ എന്തോ ഒരു രസമായിരുന്നു. പിന്നെ ജാതിക്കായും ബദാമും കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചു കഴിക്കുക ,  കുരുമുളക് ഉണക്കിയ മണം , കൊപ്ര പൊതിക്കുമ്പോൾ കിട്ടുന്ന പൊങ്ങിന്റെ രുചി അങ്ങനെ എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരുപാട് രുചിയും മണവും ഉണ്ട് ഈ വീടിനു ചുറ്റും.

കാലം കടന്നു പോകെ ഓരോരുത്തരും പുതിയ കൂടു തേടി പറന്നു . വല്ലപ്പോഴും വന്നു പോകുന്ന അതിഥികൾ മാത്രമായി.വീടും പരിസരവും കുറേ മാറി .ഇതുപോലെ ഉള്ള ചിത്രങ്ങൾ കാണുമ്പോളാണ് നഷ്ടപ്പെട്ട് പോയ നല്ല നാളുകൾ ഇനി തിരികെ വരില്ലലോ എന്ന് തിരിച്ചറിയുന്നത്. . . ഇന്നത്തെ നിമിഷം നാളെ ഓർമ്മയാണ്. . ഓരോ സെക്കൻഡും ആസ്വദിച്ച് കഴിയുക. വർഷങ്ങൾക് ശേഷം ഓർത്തു ചിരിക്കാനും പിന്നെ കുറച്ചു കണ്ണീർ പൊഴിക്കാനും ചില നല്ല ഓർമ്മകൾ എല്ലാര്ക്കും ഉണ്ടാവട്ടെ ..

Azah and Sheza

Posted: August 22, 2016 in Uncategorized

IMG_2806

We have choice to select friends whom having same wave length .but blood relationships are directly made by GOD from heaven .. . being sisters and being good friends for life time is really blessing . .. 

“You may be as different as the sun and the moon, but the same blood flows through both your hearts. You need her, as she needs you..”

 

ഈയാം പാറ്റകൾ
ഇന്നലത്തെ മഴയിൽ
വിരിഞ്ഞ ഈയാം പാറ്റകൾ
ചിറകുകൾ കളഞ്ഞു
പറക്കാതെ കടന്നു കളഞ്ഞത്
വീണ്ടും ഒരു മഴയത്
പുഴുവായെങ്കിലും
പുനർജനിക്കാനാവുമോ
പൂർത്തിയാവാതെ പോയ
ഇഷ്ടങ്ങൾ എങ്ങനെ
മറക്കും ഇനി
ജീവന്റെ പാതിയായ
ചിറകുകളാൽ
അടയാളപ്പെടുത്തിയതിനാൽ ! 

ffgffgfgfgf