ഓർമ്മകളിലൂടെ ഒരു സൈക്കിൾ സവാരി

ഇന്നലെ വെള്ളിയാഴ്ച ആയിരുന്നു .ആകെ കൂടെ കിട്ടണ ഒരു ഒഴിവു ദിനമാണ് . എന്നിട്ടും കൊളമാക്കി. അര്??? ..ഉറക്കം തന്നെ. പകലുമുഴുവൻ ഉറങ്ങി തീർത്തു എന്ന് തന്നെ പറയാം . പിന്നെ വൈകുന്നേരം അഞ്ചു മണിയൊക്കെ ആയപ്പോളാണ് ഒന്ന് പുറത്തിറങ്ങാൻ പറ്റിയേ. ദൂരെ ഒന്നും പോകാൻ പറ്റില്ല .അതുകൊണ്ട് ചെറിയ ഷോപ്പിംഗ്‌ ഒക്കെ ചെയ്തു കളയാം ന്നു വിചാരിച്ചു ലുലു യിലേക്ക് പുറപ്പെട്ടു . പഴങ്ങളുടെ കൂടത്തിൽ നിന്നും കലയില്ലാത്ത പേരക്ക പാട് പെട്ട് പെറുക്കുകയായിരുന്നു ഞാൻ . പെട്ടന്നാണ് ദൂരെ പച്ചക്കറി കൂട്ടത്തിൽ എന്തോ തിരയുന്ന ഒരാളെ കണ്ടത്. നരച്ച താടി നീട്ടി വളർത്തിയിരിക്കുന്നു. പട്ടാണികളെ പോലേ വെള്ള ജുബ്ബയും തലയിൽ ഒരു തൊപ്പിയും ഉണ്ട്. പക്ഷെ ആ മുഖം ഓർമ്മയിൽ എവിടെയോ ഉള്ളത് പോലേ . എവിടെയോ. ആരായിയിരുന്നു.. അത്തറു കാക്ക. പക്ഷെ ഇങ്ങനെ . മനസ് വർഷങ്ങൽക്കുമപ്പുറം ബാലൻസ് ടയറുള്ള സൈക്കിൾ ചവിട്ടിയികൊണ്ടിരിന്ന കാലത്തേക്ക് ഓടി പോയി. എനിക്കപോൾ ആറോ ഏഴോ വയസു കാണും . വലിയ മുറ്റമായതിനാൽ മുറ്റത്തു വച്ച് തന്നെയായിരുന്നു സൈക്കിൾ പഠനം . പിന്നിൽ രണ്ടു ചെറിയ ബാലൻസ് ടയറോട് കൂടെ ഒരു വെളുത്ത സൈക്കിൾ. റോഡിൽ ഇറക്കാതെയും ബാലൻസ് ടയര് മാറ്റാതേം ഓടിക്കാനായിരുന്നു എനിക്ക് ഇഷ്ടം.

(ഇങ്ങനെ തുറിച്ചു നോക്കേണ്ട ..ഞാനും ആ പഴയ സൈക്കിൾ ഉം തന്നെ )

(ഇങ്ങനെ തുറിച്ചു നോക്കേണ്ട ..ഞാനും ആ പഴയ സൈക്കിൾ ഉം തന്നെ )

എന്തോ റോഡിലൂടെ ഓടിച്ചു പോകാൻ വല്ലാത്ത പേടി . മുറ്റത്തു ചുറ്റികൊണ്ടിരിക്കെ ചില വെള്ളിയാഴ്ച ജുമാ നേരത്ത് മതിൽ തുളച്ചു കേറി ഒരു അത്തറിന്റെ മണം വരാറുണ്ട്. മണത്തിന്റെ ഉറവിടം തേടി സൈക്കിൾ മുറ്റത്തു വെച്ച് ഓടി ചെന്ന് നോക്കുംപോളെക്കും മണം കാറ്റു വേറെ എവിടെക്കോ കൊണ്ട് പോയിക്കാണും . വെളുത്ത ഷർട്ടും മുണ്ടും ഇട്ട ഒരാൾ നടന്നു പോകുന്നതും കാണാം. പേരറിയാത്ത അയാളെ ഞങ്ങൾ അത്തറു കാക്ക എന്ന് വിളിച്ചു തുടങ്ങി. ഒരു ദിവസം വെള്ളിയാഴ്ച അതേ മണം. ഞാൻ രണ്ടും കല്പിച്ചു സൈക്കിൾ എടുത്ത് റോഡിലേക്ക് പോയി.. വീട്ടിലേക്കുള്ള റോഡ്‌ കുത്തനെ വലിയ ഒരു ചെരിവാണ്. . മോളീന്ന് താഴെ വരുമ്പോൾ എന്നും റോഡിൽ ഇറക്കി ഓടിക്കുന്നവരുടെ പോലും ബാലൻസ് തെറ്റും . എന്റെ സൈക്കിൾ വല്ലാത്ത സ്പീഡിൽ കുത്തനെ താഴേക്ക്‌ ഇറങ്ങുവാണ്. പേടി കൊണ്ട് ഹൃദയം പട പട മിടിക്കുന്നു. ഒന്നും നോക്കീല്ല. ബ്രേക്ക്‌ അങ്ങട്ട് പിടിച്ചു. സൈക്കിൾ മേലോട്ട് പൊന്തി അള്ളോ ഇതാ വരണേ എന്നും പറഞ്ഞു ഞാൻ തെറിച്ചു താഴേക്ക്. വീഴ്ച ഒരു വലിയ കരച്ചിലൂടെ ആയിരുന്നു. മുട്ട് കുത്തി വീണതിനാൽ എണീക്കാനും പറ്റണില്ല. റോഡും പരിസരവും മറന്നു ഞാൻ കരച്ചിലോടു കരച്ചിൽ . പെട്ടന്നാണ് ഒരാൾ എന്റെ കൈ പിടിച്ചു എണീപിക്കുനത് . കരയണ്ടാട്ടോ ചെറിയ കുട്ട്യോൾ സൈക്കിൾ റോഡിലോട്ട് ഇറക്കാൻ പാടുണ്ടോ .. അത്തറിന്റെ മണം .അത്തറു കാക്ക തന്നെ. വെള്ള ഷർട്ടും മുണ്ടും .ചോരയൊലിക്കുന്ന കൈമുട്ടിൽ കമ്മ്യുണിസ്റ് പച്ചയുടെ നീര് വെച്ച് തന്നു എന്നെ വീട്ടിൽ കൊണ്ടാക്കി .അയാൾക്ക് ഒരു മകള മാത്രേ ഉള്ളൂന്നൂം ഗൾഫിൽ എന്തോ വല്യ കചോടന്നു എന്നൊക്കെ അന്ന് രാത്രി ഉമ്മാമ്മ മുറുക്കാൻ ചെല്ലത്തിൽ അടയ്ക്ക പൊടിച്ചു കൊണ്ടിര്ക്കെ പറഞ്ഞു തന്നിരുന്നു.ഓർമ്മയുടെ പഴയ ലോകത്തിൽ നിന്നും മടങ്ങി വന്നപോളെക്ക് അയാളെ കാണാൻ ഇല്ല. ചിലപ്പോ ആളു മാറീതാവും . ന്നാലും അറിഞ്ഞിട്ടു തന്നെ കാര്യം . കയ്യിലുള്ള ട്രോളി ഉരിട്ടി തിടുക്കത്തിൽ നടന്നു ഞാൻ അയാളെ തിരഞ്ഞു .എവിടേം കാണാൻ പറ്റിയില്ല. പക്ഷെ അയാൾ എങ്ങനെ ഇങ്ങനെ ആയി. ആ പ്രൌഡിയും അത്തറും ഒക്കെ എവിടെ. ചിലപ്പോൾ നാട്ടിൽ വരുന്ന ഏതാനും ദിവസങ്ങളിൽ മാത്രമായിരിക്കും അയാൾ അത്തര് പൂശുന്നത് വെളുത്ത ചുളി വീഴാത്ത വസ്ത്രങ്ങൾ ധരിക്കുനത്. ഇവിടെ രാപ്പകൽ പൊരി വെയിലത് ഉരുകികൊണ്ട് നാട്ടിൽ ഒരു കുടുംബം കെട്ടി പടുക്കുന്നു. യൌവനവും ആരോഗ്യവും കളഞ്ഞു മക്കളെ വളർത്തുന്നു. ചിലർ അങ്ങനെയാവും വേതനയും കഷ്ടപാടും മറച്ചു പ്രിയപെട്ടവരുടെ ചിരി കാണാൻ ഇഷ്ടപെടുന്നവർ. ചിലപ്പോ നമ്മടെ ബപ്പമാരും നമ്മളെയൊക്കെ അങ്ങനെ തന്നവും വളർത്തിയെ. സ്വന്തം ഇഷ്ടങ്ങൾ പലതും മാറ്റിവെച്ചു . അങ്ങനെ ഓർത്തിരിക്കെ ഇക്ക വന്നു .നല്ല ആളാ ഇതുവരെ കലയില്ലാത്ത ഒരുപേരക്ക പോലും കണ്ടില്ലേ. മനസ് അപ്പോൾ ബാലൻസ് തെറ്റി വളവ് ഇറങ്ങുന്ന സൈക്കിൾ പൊലെ ആയിരുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s