നാടും ഗൾഫും

നാട്ടിലാണെങ്കിൽ ഒരു Galaxy യോ snickers  ഓ വേണമെങ്കിൽ 30 ഓ 40 രൂപ കൊടുക്കണം . ഇവിടാണെങ്കിൽ 2 റിയാലിലിനു കാര്യം നടക്കും .(മുട്ടായി കൊതിയാൻമാർ happy  ആയില്ലേ  ) അതേയ് ഈ രണ്ടു റിയാൽ നാട്ടിലെ 35 രൂപയാണെന്ന് ഓർമിപ്പിക്കല്ലേ plz 😀

വീടിന്നു കോഴിക്കൊടങ്ങാടി വരെ  ഒന്ന് പോണം എന്നു വച്ച ഒന്നര മണിക്കൂർ എന്തായാലും കുഴിയിൽ ചാടിയേ മതിയാവൂ 😀 .. ഇവിടണെങ്കിൽ 150 KM വരെ മുക്കാമണിക്കൂർ മതി ..(എന്തല്ലേ മ്മളെ സര്ക്കാരിനെ പറഞ്ഞ മതിലോ )

നാട്ടിൽ എന്നെകിലും ഒരു വൈകുന്നേരം പുറത്തൊക്കെ പോയി പർക്കിലൊക്കെ ഇത്തിരി നേരം കുട്ട്യോളും കെട്ടിയോളും ആയി പോകാം എന്നുവച്ചാലും എടുക്കണം മൂക്കൊലിപ്പിച്ചു വള്ളി ട്രൌസെരും ഇട്ടു നടക്കുന്ന ചെക്കനും ടിക്കറ്റ്…ഇവിടണെങ്കിൽ വീടില്ലുള്ള കസേരേം ചിക്കൻച്ചുടനതോക്കേം എടുത്തോണ്ട് വന്നാലും ആരും ഒന്നും ചോതിക്കില്ല .( സൂചി കുത്താൻ ഒരിടം കിട്ടിയ മതിലോ ല്ലേ.. 😀 😀 )

സുബഹിക്ക് കേറിയ അസർ ആയാലും അടുക്കളയിൽ നിന്നും ഇരങ്ങനാവാത്ത പെണ്ണുങ്ങൾ ഇവിടെ വന്നു ഫ്രിഡ്ജ്‌ ഒന്ന്  തുറക്കണം.എന്തിനാ ഇപോ അടുകളയിൽ കയറണേ തടിയാൻ കുബ്ബുസ് നോക്കി ചിരിക്കുമ്പൊ. (മലയാളത്തിൽ ചീത്ത പറഞ്ഞാലും അറബികൾ സഹിക്കും ടാ 🙂 .. കുബ്ബുസ് ഒന്ന് കളഞ്ഞു നോക്ക് അപോ അറിയാം 😀 )

 നാട്ടിൽ ഉറുമ്പും പാറ്റയും കൊതുകും  വിഹരിച്ചു നടക്കുമ്പോൾ ഇവിടെ അതിനെ ഒന്നും പേടിക്കേണ്ട .ഡങ്കിയും ഗുനിയയും ഒരിക്കലും കാതിൽ പട്ടു മൂളാൻ വരത്തെ ഇല്ല (ആസനത്തിൽ മൂട്ട കടിക്കാതെ നോക്കിയാൽ മാത്രം മതി 😀 😀 )

നാട്ടിലെ  കുഞ്ഞുമ്മാടെ മോള്ടെ സൽകരവും വലിയിക്കയുടെ കെട്ടിയോള്ടെ അങ്ങളെടെ പെണ്ണിന്റെ വയറു കാണാൻ പോക്കൊന്നും നമൾ അറിയേണ്ട .. അതിന്റെ ഒക്കെ പേരിൽ പൊടിയണത് ചില്ലറയാ? .(ഇവിടെ ഇപോ അടുത്തെ റൂമിൽ താമസിക്കാണോരു എവിടുത്തുകരാണോന്നും ചോതിചേക്കല്ലേ 😛 …) 

എന്തുവാ വീണ്ടും നോക്കുന്നെ ..ഇത്രയോക്കെയുള്ള് ഇവിടുത്തെ attractions  .. വേണെങ്കിൽ ടിക്കറ്റ്‌ എട്തൊണ്ട് ഇങ്ങട്ട് പൊന്നാള ..ഹല്ലാ പിന്നെ 😉

iStock_000017388172Small_0

വാൽകഷ്ണം : കാക്കയ്ക് തൻ കുഞ്ഞു പൊൻകുഞ്ഞ് ..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s