ബംഗാളി പറ്റിച്ചത്

നാട്ടിൽ നിന്നും അടുത്ത വീട്ടിലെ ചേട്ടൻ ഇങ്ങോട്ട് വണ്ടികേരുന്നുണ്ട് എന്നു കേട്ടപോളേ കൊടുത്തു ഒരു വലിയ ലിസ്റ്റ് .. മറന്നു പോവാതിരിക്കാൻ ഉമ്മയോട് കുറിച്ച് വെക്കാനും പറഞ്ഞു . കടുക്ക, ഉണ്ണിയപ്പം, അരിയുണ്ട അങ്ങനെ അറിയാവുന്ന പേരുകൾ എല്ലാം പറഞ്ഞു .എന്താ ചെയ്യാ .ഇവിടെ എത്തിയതിൽ പിന്നെ ഇതിനോടൊക്കെ വലിയ ആർത്തിയാണ്..ഇനിയിപ്പോ ഒന്നും ഇല്ലെങ്കിലും കടുക്ക വേണം . ഓർക്കുമ്പോൾ തന്നെ വായിൽ കപ്പലോടി .. ആ ചേട്ടന്റെ വീടുകരെക്കളും ടെൻഷൻ ആയിരുന്നു എനിക്ക് .ഫ്ലൈറ്റ് കറക്റ്റ് ടൈം എത്തിയിട്ടുണ്ടാവില്ലേ . ഓവർ luggage ആയി സാധനങ്ങൾ ഒന്നും തിരിച്ചു വിട്ടിടില്ലയിരിക്കും ..അങ്ങനെ പോകുന്നു ചിന്തകൾ.. ഒടുവിൽ ചേട്ടൻ ഇവിടെ എത്തിയതിന്റെ പിറ്റേ ദിവസം വിളിച്ചു ..സാധനങ്ങൾ കൈപറ്റാൻ. കേള്കേണ്ട താമസം പുറപ്പെട്ടു . പ്രതീക്ഷിച്ചപോലെ വല്യ weight  ഒന്നും ഇല്ല ..അപോ ഉമ്മ പറ്റിച്ചു ലേ ..ഉള്ളിൽ കടുക്ക ഇല്ലാതിരിക്കില്ല. എന്റെ മുഖം കണ്ടിട്ടാവും ചേട്ടൻ പറഞ്ഞു . അതേയ് വീട്ടിന്നു കൊടുത്തു വിട്ട കടുക്കയും കൊഴിവടയും ഇവിടെ എന്റെ റൂമിൽ ഉള്ള ബംഗാളികൾ കാലിയാക്കി ..എന്റെതന്നാ അവർ കരുതിയെ .. എന്റെ കണ്ണുകൾ കടുക്ക പൊലെ തള്ളി വന്നു .. ഇനി പൊരിചെടുത്താൽ മാത്രം മതി … സാരല്യ കുഞ്ഞിക്ക വരുനുണ്ടല്ലോ ഇനി എന്നു പറഞ്ഞു ഇറങ്ങാൻ ഇരിക്കവേ എന്റെ കടുക്ക കട്ട് തിന്ന ബംഗാളി roommate വന്നു .. ഞങ്ങളോട് ഒന്ന് ചിരിച്ചു ഡബിൾ ഡക്കറുള്ള കട്ടിലിലേക് കയറിപോയി ..പാവം bachelors റൂമിലുള്ളവർ ..ഞെക്കി ഞെരുങ്ങി അഞ്ചും ആറും പേര് ഒരു റൂമിൽ .. എന്നാലും കടുക്ക ഒഴിച്ച് വേറെ എന്ത് വേണേലും  എടുക്കായിരുന്നു …. 😦 

KADUKKA2

1_filipino_dorm_housing_dubai

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s