പുതിയ ഹോബി
ഒരു വൈകുന്നേരം ഓഫീസിലിരുന്നു നല്ല ചൂടുള്ള സുലൈമാനി കുടിചിരിക്കവേ ഒരു പുതിയ ഐഡിയ മനസ്സിൽ ഓടി വന്നു …currency collection . നല്ല പരിപാടി തന്നെ . ഇറുകിയ കണ്ണും മഞ്ഞ പല്ലും വെളുക്കെ കാട്ടിചിരിക്കണ Japanese, അടിച്ചു പരാതിയ മൂക്കുള്ള Philippines , പിന്നെ Thai , Nepalese അങ്ങനെ പല പല ആളുകൾ.. hmm..നല്ല ഹോബി തന്നെ . currency ഒരു ക്ഷാമവും ഉണ്ടാവില്ല..എല്ലാരും ഓരോന്ന് വച്ച് തന്ന പോരെ. വേണെങ്കിൽ അവര്‍ക്ക് ഇന്ത്യൻ കൊടുക്കേം ചെയ്യാം ..ചായ കോപ്പ കഴുകി അന്ന് തന്നെ തുടങ്ങി … അടുത്തിരുന്നു എപോളും ചുണ്ടിൽ ചായം പൂശി കണ്ണാടി നോക്കിയിരിക്കുന്ന തായ് ladiyod തന്നെ ചോദിച്ചു ആദ്യം .. അവര്ക് തരാൻ ഒരു മടിയും ഇല്ലായിരുന്നു .. 100 തായ് ഭട്ട് തന്നെ തന്നു ..അയ്യോ എനിക്ക് ഒരു 10 ഭട്ട് മതിയായിരുന്നു ..ഞാൻ പറഞ്ഞു .അവർ സമ്മതിക്കുന്നില്ല ..100 തന്നെ എടുത്തോ എന്നായി .എന്നാൽ പകരം ഖത്തർ റിയാൽ കൊടുത്തേക്കാം .corresponding റിയാൽ എത്രേഎന്ന് ഞാൻ ചോദിച്ചു. അവർ ഒരു കള്ളാ ചിരിയോടെ പറഞ്ഞു. 12 റിയാലെ വരുള്ളൂ.. same pinch..നമ്മളെ ഒക്കെ പോലെ തന്നെ ലേ..എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അവര്ക് നമ്മളെ ഇന്ത്യൻ റുപീ കൊടുത്തു. ഒരു പാലം ഇട്ട അങ്ങോട്ടും ഇങ്ങോട്ടും വേണല്ലോ .. എപ്പോ ഫിലിഫിനെ പാസോ, ചൈന , ശ്രീലങ്ക നേപാൾ ജപ്പാൻ അങ്ങനെ കുറെ currency എന്റെ purse ൽ ഇരുന്നു ചിരിക്കണ്ട്. . ഇത്തിരി റുപ്പീസ് ചോര്‍ന്നു പോയാലെന്താ എന്തോരം രാജ്യക്കാര ഇപോ എന്റെ കയ്യിൽ.. ഓരോ currencyum അതാത് രാജ്യത്തിനെ സംസ്കാരവും ജീവിതവും തന്നെയാണ് പറയുന്നത്. വട്ടകണ്ണട വച്ച് പൊട്ടിച്ചിരിക്കണ ന്മടെ ഗാന്ധിജിയെ കാണാൻ അവര്‍ക്കും ഇഷ്ടാണ്.ഓഫീസിൽ new joiners വരുമ്പോ siriya, Egypt എന്നൊക്കെ കേള്‍ക്കുമ്പോ ന്റെ മനസില്ലും പൊട്ടും ടാ ലടുക്കൾ .
വാൽ കഷ്ണം: ന്റെ ഓരോ നേരം പോക്കേ