Thai new year . !

 14-Apr-2014

girls-buckets_2192848k 20140414_141455ഓഫീസിൽ ഉച്ചയ്ക്ക് പതിവില്ലാത്ത ബഹളവും ഒച്ചപാടും .ശരിക്കും കാക്ക കൂട്ടിൽ കല്ലെറിഞ്ഞപോലെ . തായ്‌ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു . എല്ലാർക്കും എന്ത് പറ്റി എന്നറിഞ്ഞിട്ടു തന്നെ കാര്യം .ചുമ്മാ ഒന്ന് വാതിൽ തുറന്നു നോക്കി . പെട്ടന്നന്നു മുഖത്തൊക്കെ ആരോ വെള്ളം ഒഴിച്ചത് . അയ്യോ ഇതെന്തു പറ്റി എന്ന് പകച്ചിരിക്കുന്ന എന്നോട് അവർ പറഞ്ഞു . “സൊങ്ക്രാന്തി”. അർത്ഥം മനസിലായില്ലെങ്കിലും ഞാനും പറഞ്ഞു “സൊങ്ക്രാന്തി ” മുഖമൊക്കെ തുടച്ചു സീറ്റിൽ വന്നിരുന്നു . അപ്പോളാണ് വേറൊരാൾ ചെറിയ ബോട്ടിൽ വെള്ളവുമായി എല്ലാവരുടേം തലയിലും ഉടുപ്പിലുമൊക്കെ നനയ്ക്കണത് കണ്ടത് . എല്ലാരും ചിരിച്ചു കൊണ്ട് (കപുണ്‍ കാപ് എന്ന് വെച്ചാൽ നന്ദി) എന്നൊക്കെ പറയുന്നു . മുഴുവൻ നനഞു മഴ നനഞ്ഞ കോഴിക്കുട്ടികളെ പോലെ എല്ലാരും .കൂടുതൽ നനയാൻ വയ്യാത്തതിനാൽ മെല്ലെ എഴുന്നേറ്റു പുറത്തേക്കു നടന്നപോൾ ആരെയോ നനയ്ക്കാൻ ഒരു മഗ് മുഴുവൻ വെള്ളവും ആയി ഒരാൾ . കാര്യം എന്താണെന്നു അന്വേഷിച്ചു .അപ്പളാണ് അറിഞ്ഞത് ഇന്നലെ തായ്‌ ന്യൂ ഇയർ ആയിരുന്നു . മൂന്നു ദിവസമാണ് ന്യൂ ഇയർ  apr 13,14 & 15. അവരുടെ ന്യൂ ഇയർ ആഘോഷം ഇങ്ങനെയാത്രെ . വെള്ളം കൊണ്ട് പുതിയ വർഷത്തെ വരവേൽക്കുന്നു. ഈ വെള്ളം കൊണ്ടുള്ള നനയ്ക്കലും കളിയും ഒക്കെ മൂന്നു ദിവസം നീണ്ടു നിൽക്കും. ഒരു നീല ബക്കറ്റിൽ പനിനീർ പൂക്കൾ മുക്കി വച്ച് സുഗന്ധമുള്ള വെള്ളം . ചോദിച്ചപ്പോളാണ് അറിഞ്ഞത് അത് വലിയ ബോസ്സിന് ഉള്ളതാത്രേ ..ബോസ്സ് കൈ കൂപ്പി നിൽക്കും. എല്ലാരും സൊങ്ക്രാന്തി പറഞ്ഞു സുഗന്ധമുള്ള വെള്ളം തളിക്കണം.. വിചിത്രമായ ആചാരങ്ങൾ ! സൊങ്ക്രാന്തി എന്ന് പറഞ്ഞാൽ അവരുടെ ഭാഷയിൽ ഹാപ്പി ന്യൂ ഇയർ

20140414_141504

അപ്പൊ എല്ലാർക്കും സൊങ്ക്രാന്തി ..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s