SouQ Waqif

IMG_0069

Souq Waqif


ചില വെള്ളിയാഴ്ച്ചകളിൽ ചുമ്മാ കറങ്ങാൻ പറ്റിയ ഇടമാണ് SouQ Waqif .. നമ്മൾ കോഴിക്കോട്  S M സ്ട്രീറ്റിൽ പോയ കൂട്ട് അടുത്ത് അടുത്ത് ഒത്തിരി കടകൾ. സാധാരണ ഷോപ്പിംഗ്‌ mall നെ കാളൊക്കെ വിലയും കുറവാത്രേ. നാട്ടിലേക്ക് പോവുമ്പോ ഇവിടെ കയറി ഇറങ്ങാത്തവരുണ്ടാവില്ല . പ്രതേകിച്ചും പെട്ടി കുത്തി നിറക്കാൻ പാട് പെടണ പ്രവാസികൾ 🙂  മറ്റിടങ്ങളിൽ നിന്നൊകെ വ്യതസ്തമായി ഇവിടെ വിലപേശലും നടക്കും . മിക്ക കടകളിലും മലയാളികള് ആയിരിക്കും . അതോണ്ട് തന്നെ ആളെ നോക്കി വിലയിടാൻ അവർക്ക് നന്നായി അറിയാം .തുടക്കത്തിൽ തന്നെ കുറെ സുഡാനി അതോ പാക്കിസ്ഥാനി അറീല്ല (എന്തായാലും അവര്ക്ക് അറബി മാത്രേ അറിയൂ ) പെണ്ണുങ്ങൾ ദോശ പോലെ എന്തോ ഉണ്ടാക്കി വിൽക്കുനത് കാണാം .ഞങ്ങളും വാങ്ങി ഒരെണ്ണം .മാവിൽ മുട്ട ഒഴിച്ച് ചീസും ഇട്ടു വലിയ മസാല ദോശ കണക്കെ ഒരു സാധനം ,പണ്ടേ ദോശ പ്രേമിയായ എനിക്ക് ഇഷ്ടായി

 

IMG_0139 IMG_0147

 

 

 

 

 

 

 

പിന്നെ കുറച്ചൂടെ ഉള്ളിലോട്ടു പോയ വളർത്തു മൃഗങ്ങളുടെം പലയിനം കിളികളുടെം വിഹാര കേന്ദ്രമാണ് .എന്നെ വാങ്ങി കൊണ്ട് പോയ്കോ എന്നെ കൊണ്ടുപൊയ്ക്കോ എന്ന് പറഞ്ഞു കൊണ്ട് മുയലും പൂച്ചകുട്ടിയും എന്തിനു വലിയ ഇനം പക്ഷികൾ വരെ . പൊതുവെ എല്ലാ മൃഗങ്ങളേം പേടിയായതിനാൽ (എന്റെ പൂച്ച പേടി നാട്ടിൽ ഒക്കെ ഫേമസ് ആണ് ട്ടോ . അതെ പറ്റി പിന്നെ ഒരിക്കൽ എഴുതണ്ട്) ഇത്തിരി മാറി നിന്ന് കൊണ്ട് കുറച്ചു ചിത്രങ്ങൾ ക്യാമറ കണ്ണുകളിലേക്ക് .

IMG_003520131227_160801

 

 

 

 

 

 

 

 

20131227_161002

 കൂട്ടത്തിൽ ഒരു  Fish aquarium  . എനിക്ക് വേണം എന്ന് തോന്നി . പക്ഷെ ആരും വാങ്ങി തന്നില്ല .. രണ്ടു ദിവസം കഴിഞ്ഞാ അവർ തന്നെ മിനീനെ  feeding and cleaning ചെയ്യേണ്ടി വരും എന്ന് നന്നായി അറിയാവുന്നത കൊണ്ടാ. എന്നെ നന്നായി മനസിലാക്കിയിരിക്കുന്നു 😀 😀 
കടകളിൽ ഒക്കെ അത്യാവശ്യം തിരിക്കുണ്ട്. പലയിനം ഹവായകൾക്ക് പേര് കേട്ട ഇടമാണ് . കടകൾക്ക് മുന്നിൽ അറബി പെണ്‍കുട്ടികളും മറ്റും ഹവായ തിരിച്ചും മറിച്ചും നോക്കണത് കാണാം .ഇത്രകണ്ട് നോക്കാൻ എന്താ അങ്ങട്ട് വാങ്ങി കൂടെ എന്ന് മനസ്സിൽ കരുതി വില്പനക്കാർ പിന്നാലെ തന്നെ .പാർക്കിംഗ് ഏരിയയുടെ എതിർവശം വേറെ ഒരിടം കൂടെ ഉണ്ട്. അനാഥ പ്രേതങ്ങളെ പോലെ കുറെ കുതിരകൾ . കണ്ടാൽ പാവം തോന്നും ഓരോരോ കൂട്ടിൽ ഇട്ടേക്കുന്നു. മൂക്ക് പൊത്തിയെങ്കിലും ഫോട്ടോസ് എന്ടുക്കാൻ മറന്നില്ല ട്ടാ.

IMG_0115 IMG_0117 IMG_0119 IMG_0121 IMG_0126

 

 

 

 

 

 

 

 

 

 കറങ്ങി നടന്നു നേരം പോയത് അറിഞ്ഞില്ല ടോ. കടക്കാരൊക്കെ കടയടച്ചു സ്ഥലം കാലിയാക്കണത് കണ്ടു   വാച്ച് നോക്കിപ്പോ 10 കഴിഞ്ഞു .. അപോ ഇനി തിരിക്കാം ലേ ..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s