Zubara Fort

ഇവിടെ  എത്തിയിട്ട് വർഷം 1 കഴിഞ്ഞു.. എന്നാലും Subara fort  ൽ പോയത് ഈയിടെയാണ് . വേറെ ഒന്നും കൊണ്ടല്ല..ഇവിടെ എല്ലാ സ്ഥലവും കണ്ടു കഴിഞ്ഞു . 3 ദിവസം തികച്ചു വേണ്ട എല്ലാടവും ഒന്ന് ചുറ്റാൻ .അത്രയും ചെറിയ രാജ്യമല്ലേ .പിന്നെ പോയാ ഇടതെന്നെ പോയി മടുത്തു. ഒരു ദിവസം ഗൾഫ്‌ മദ്യമം ചുമ്മാ മറിച്ചു നോക്കുമ്പോളാണ് (ചിത്രം നോക്കിയതല്ല ട്ടാ ) subara fort നെ കുറിച് വായിച്ചത് .. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമത്രെ ..എന്നാ പോയിട്ടെന്നെ കാര്യം . പക്ഷെ എന്നെ support ചെയ്യാൻ അരുമില്ല്ല. താമസ സ്ഥലതൂന്നു ഒത്തിരി ദൂരെയാത്രെ .പിന്നെ വഴീം അറീല .അതിനെന്താ ചോദിച്ചു ചോദിച്ചു പോയാ പോരെ. ഒടുവിൽ ഞാനും എന്റെ വാശിയും തന്നെ  ജയിച്ചു . വെള്ളിയാഴ ബിരിയാണിയും അകത്താക്കി പുറപ്പെട്ടു .വഴിയിൽ ശരിക്കും നാട് പോലെ ഒരു സ്ഥലം .നമ്മുടെ പൂച്ച വാലൻ ചെടിയും (ആ ചെടിയെ ഞങ്ങൾ അങ്ങനെയ വിളിക്ക .) കുറെ ആടും ആട്ടിടയനും ഒക്കെ .അതൊക്കെ കണ്ടപോളേക്കും കേറി വന്നൂട്ടാ മ്മളെ nostalgia  ..പിന്നെ ചിന്തിച്ചില്ല. വണ്ടി നിർത്തി കുറെ ഫോട്ടോ shoots.

add (2)add

 

 

 

 

 

 

 

അവിടെ എത്തിയപ്പോ ഏതാണ്ട് 4.30 ആയി. അല്ലെങ്കിലും എവിടെ പോവച്ചാലും ലേറ്റ് ആയി എത്തൂ . ശരിക്കും വ്യതസ്തമായ ഒരു സ്ഥലം .. കല്ലും മണ്ണും കൊണ്ട് പഴയ രീതിൽ നിര്മിച്ച ഒരു കോട്ട.അറബ് സംസകാരത്തിന്റെ പ്രചീനതയെ വിളിചോതോന്ന തരത്തിൽ നിര്മ്മിതമായ ഒരു പഴയ കെട്ടിടം.ചതുരത്തിൽ ഉള്ള കൊട്ടയ്ടെ നാലു മൂലയ്ക്കും വട്ടത്തിലുള്ള വലിയ tower .വ്യതസ്തമായ ഇ നിർമാണം കൊണ്ട് തന്നാവും കോട്ടയ്ക്കുള്ളിൽ എത്തിയപ്പോ  എന്തോ വല്ലാത്ത തണുപ്പുണ്ട് ..

20140307_172642

മുൻവശത്ത് തന്നെ രണ്ടു മൂന്നു ഒട്ടകങ്ങൾ തല ഉയർത്തി ഫോട്ടോയ്ക് പോസ് ചെയ്യാൻ തയാറായി നില്ക്കുന്നു .അപോ ഞാൻ വെറുതെ വിട്ടില്ല .. നന്നായി ഒന്ന് ചിരിക്കാൻ പറഞ്ഞു എടുത്തു ഒരു closeup .

20140307_173415 20140307_173422

20140307_173002 20140307_173018

കാണാൻ വന്നവരിൽ മിക്കതും സഞ്ചാര പ്രേമികളായ സായിപ്പും മദാമ്മയും ആണ് .എന്തോ malluz നെ അതികം കാണാൻ കഴിഞ്ഞില്ല . .. കൂട്ടത്തിൽ ഒരു മദാമ്മയുമായി ഇത്തിരി കുശലം പറഞ്ഞു . കോട്ടയ്ക്ക് ഉള്ളിൽ വെളിച്ചം നന്നേ കുറവാണു . ഇരുണ്ട വെളിച്ചത്തിൽ ചെറിയ മാളങ്ങൾ പോലെ ദ്വാരങ്ങൾ ..ശത്രുക്കൾ വരുമ്പോൾ ഒളിഞ്ഞിരുന്നു വെടി വെക്കനത്രേ .ശത്രുക്കൾ അകപെട്ടുപോയാൽ എവിടുന്നൊക്കെയാ ഒളിയമ്പുകൾ വരണേ എന്ന് അറിയാനേ പറ്റത്തില്ല .. കാര്യം ഗോവിന്ദ  😀 😀

20140307_174506 20140307_174536

. തികച്ചും പൗരാണികമായ ഏതോ കാലത്തിലേക്ക് തിരിച്ചു പോയത് പോലെ .നേരം സന്ത്യയതിനലവും മട്ടുപാവിൽ ഒത്തിരി പ്രാവുകളും വന്നു ..കൂടണയാൻ പോവുകയാണ് ഞങ്ങളും മടങ്ങട്ടെ ..


20140307_174634

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s