ആദ്യത്തെ ഇന്റർവ്യൂ

എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി തേടി കൊണ്ടിരിക്കുപോളാണ് ചെന്നൈയിൽ നിന്നും ആദ്യത്തെ ഇന്റർവ്യൂ കാൾ വന്നത് .. മനസ്സിൽ ആയിരം laddu പൊട്ടിയ സന്തോഷമായിരുന്നു .. ബാപ്പയെയും കൂടി ഒട്ടും വൈകാതെ തന്നെ പുറപ്പെട്ടു … പുറകോട്ടോടുന്ന മരങ്ങളെയും ഇടയ്ക്ക് കൈ വീശി ടാറ്റ പറയുന്ന കുട്ടികളെ കുറിച്ചൊക്കെ വാതോരാതെ പറഞ്ഞു കൊണ്ട് ഞാൻ കാഴ്ച കണ്ടങ്ങനെ ഇരുന്നു .. മോളുനെ നോക്ക് ഒരു ടെൻഷനും ഇല്ല .നീയാണെങ്കിൽ കാണായിരുന്നു എന്ന് ഇടയ്ക്ക് ബാപ്പ ഇക്കയോട് പറയുന്നത് കേട്ടു .ഇക്ക ഒന്ന് കനപിച്ചു മൂളി .. വാഹനങ്ങൾ ചീറിപായുന്ന റോഡും വഴിയോരത്ത് പൂകൾ വില്ക്കുന്നവരേം കടന്നു 10 നിലയുള്ള കൂറ്റൻ കെട്ടിടത്തിൽ ബുദ്ടിമുട്ടിയാണെങ്കിലും പറഞ്ഞ സമയത്തിലും ഇത്തിരി നേരത്തെ ഞങ്ങൾ എത്തി .. ഓഫീസിനു മുന്നില് എതിയപോൾ ശരിക്കും ഞെട്ടി ..ഏതോ സമരപന്തലിൽ നിരാഹാര കുത്തിയിരിപ്പ് സമരം പോലെ ഒത്തിരി പേർ .ശ്വാസം പോലും വിടാതെ തങ്ങളുടെ ഊഴം കാത്തു വാതിൽ ഉറ്റു നോക്കിയിരിക്കുന്നു .. എഞ്ചിനീയറിംഗ് പഠിച്ചാ പിന്നെ ജോലിക് ഭയങ്കര scope അല്ലെ എന്ന് പറഞ്ഞവരെ സത്യം പറഞ്ഞാ തല്ലി കൊല്ലാൻ തോന്നിപ്പോയി…ഞാൻ മാത്രമേ ബാപ്പയും ഇക്കയും ഒക്കെ ആയി വന്നിടുള്ളൂ …ബാകി എല്ലാരും ഒറ്റയ്ക്കാണ് .. കഴുത്തു വരിഞ്ഞു മുര്ക്കി ടൈയും കയിൽ സർട്ടിഫിക്കറ്റ് കുത്തി നിറച്ച ബാഗും ആയി ഇരുക്കുന്നവരെ കണ്ട്പോൾ അറിയാതെ polymorphisavum software life cycle um ഒക്കെ ഓർത്തു പോയി .. ബാപ്പയുടെ കയിൽ മുറുക്കെ പിടിച്ചു കൊണ്ട് എനിക്ക് പേടി ആവുന്നു .ഒന്നും ഒർമകിട്ടുന്നില്ല എന്നു പറഞ്ഞപ്പോൾ ഇക്ക ചിരിച്ചത് ഞാൻ കണ്ടു ..അയ്യേ മോളെന്തിനാ പേടിക്കണേ നിനക്ക് എല്ലാം അറിയില്ലേ എന്ന് ബാപ്പ പറഞ്ഞപോൾ ഇത്തിരി സമാധാനമായി…അടുത്തിരിക്കുന്ന ആളോട് ഏതു yearil ആണ്‌ passout ആയതെന്നു വെറുതെ ഒരു കുശലം ചോദിച്ചു ..2 വർഷം മുന്പനെന്നും ഇതു മുപ്പതാമത്തെ ഇന്റർവ്യൂ ആണെന്നും പറഞ്ഞപോൾ കുശലന്വേഷണം വേണ്ടായിരുന്നു എന്ന് തോന്നിപോയി .. എന്റെ നമ്പർ അടുതുവരികയാണ് .. ഹൃദയം എന്തോ പട പട എന്ന് മിടിക്കുനുന്ദ് .. പെട്ടന്നാണ് എന്റെ പേര് വിളിച്ചത് പെടയ്ക്കുന്ന ഹൃദയവും ആയി operation theater ൽ കൊണ്ട് പോകുന്ന patient ne പോലെ ഞാൻ അകത്തേക് കടന്നു ..ഇരയെ കിട്ടിയ പ്രാപിടിയന്മാരെ പോലെ മൂന്ന് പേർ ഒരു മേശയ്ക് ചുറ്റും ഇരിക്കുന്നു . വേദനിപ്പിക്കാതെ കൊന്നോളു എന്ന മട്ടിൽ ഞാനും ഇരുന്നു,..പിന്നെ ചോദ്യങ്ങളുടെ ശരപ്രവഹായിരുന്നു.. മുറിവേറ്റ അമ്പുമായി കുഴഞ്ഞു വീണ മാൻകുട്ടിയെ പോലെ ഞാൻ ഇരുന്നു .. വിളറി വെളുത്ത എന്റെ മുഖം കണ്ടിട്ടാവണം പോയികൊളു അറിയിക്കാം എന്ന് കൂട്ടത്തിലൊരാൾ പറഞ്ഞത് . .. ഒരായിരം നന്ദി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വേഗത്തിൽ ഇറങ്ങി .. പുറത്തു കാത്തു നിൽക്കുന്ന ബാപ്പയെ കണ്ടപ്പോൾ എന്തോ വല്ലാത്ത സങ്കടം തോന്നി .. അറിയാതെ കണ്ണു നിറഞ്ഞു ..എന്നെ ചേർത്തു പിടിച്ചു കൊണ്ട് ബാപ്പ പറഞ്ഞു .. ആദ്യത്തെ ഇന്റർവ്യൂ യിൽ ആർക്കാ ഇപോ ജോലി കിട്ടിയേ …അടുത്ത തവണ ശരിയാവും മോളെ . ശരിയാ ഇനി ഇതൊരു ശീലായികൊളളും ഇക്ക കൂട്ടിച്ചേർത്തു..

1385511_444950918947856_1104438435_n

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s