നാടിൻറെ മണം

Posted: April 30, 2014 in Uncategorized

Going back to home after long days. Count down started sweet home is only 5 days away . Oh my lord its really wondering how I lived almost one and half year without seeing my beloved ones and sweet home..i missed my mom, papa and sis and all each and every moments in my life. But being alone can teach us lot . It can mold us to be strong minded and self-dependent. Always  best thing about home is feeling of love and affection. 

ശരിക്കും  എന്തുഎഴുതണം എന്ന് അറിയില്ല. മനസ് അത്രയും Thrilled ആണ് . എന്തൊക്കെയോ വാങ്ങി കൂട്ടിയിട്ടുണ്ട്. എന്തോകെ വാങ്ങിയാലാണ് പ്രിയപെട്ടവർ നമുക്ക് തരുന്ന സ്നേഹത്തിനു പകരമാവുക. സാധനങ്ങൾ ഒക്കെ വാങ്ങി Luggage  കെട്ടാൻ തുടങ്ങിയപ്പോ പഴയ ചില ഓർമ്മകൾ മനസിലേക്ക് വന്നു . ഞാനും അനിയത്തിയും തീരെ ചെറുതായിരിക്കുന്ന സമയത്തൊക്കെ  പപ്പാ വരുന്ന ദിവസം എണ്ണി കാത്തിരിക്കുമായിരുന്നു . കൊണ്ടുവരുന്ന പെട്ടികൾ തന്നെയായിരിക്കും ഞങ്ങളുടെ ശ്രദ്ധ . അതൊക്കെ തുറക്കാൻ രാത്രി വരെ കാത്തിരിക്കാൻ ഞങ്ങൾക്ക് ക്ഷമ ഉണ്ടാവാറില്ല . ഇടയ്ക്ക് കാർടൂണ്‍ പെട്ടി നഖം കൊണ്ടൊക്കെ ചുരണ്ടി ചെറിയ മാളങ്ങൾ ഉണ്ടാക്കി ഉള്ളിൽ എന്താണെന്നു നോക്കും . പിന്നെ പെട്ടി തുറക്കുമ്പോലുള്ള ആ മണം. തുറന്നാലോ  ഇതു എനിക്ക് നീ അതെടുതോ എന്നൊകെ പറഞ്ഞുള്ള അടി .അന്നൊക്കെ തിന്ന മിട്ടായിക്കും അടിച്ചു നടന്ന സ്പ്രയ്ക്കുമൊന്നും കണക്കില്ല .  പപ്പയെ പോലെ ഇന്നു ഞാൻ നാട്ടിലേക്ക് പോവുന്നു . വാങ്ങി കൂട്ടി പെട്ടിയിൽ നിറയ്ക്കുന സാധനങ്ങലെക്കലോക്കെ പ്രിയമേറിയതെന്തൊ മനസ്സിൽ ആർക്കും അറിയാത്ത ഭാഷയിൽ എഴുതികൊണ്ടാണ് പ്രവാസി കൂട്ടം നാട്ടിലേക് പോവുന്നതെന്ന് അറിയുന്നു ..

 ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് നമ്മുടെ വീട് തന്നെയാണ് . പക്ഷികൾ ചെറിയ കൂടുണ്ടാക്കുന്നത് പോലെ നമ്മളും പാർക്കാൻ ഒരിടം ഉണ്ടാക്കുന്നു . പിന്നെ അതിനെ വീടക്കുനത് നമ്മുക്ക് ജന്മം നൽകിയ ഉമ്മയും സ്നേഹവും ബാപ്പയും  സുരക്ഷിതത്വവും ഒക്കെയാണ് . ലോകത്തിൽ എത്ര ദൂരേയ്ക്ക് പോയാലും എത്രവലിയ കൊട്ടാരങ്ങൾ കെട്ടി പടുത്തിയാലും ഇതൊന്നും നമ്മുടെ കൂടെ ഇല്ലെങ്കിൽ എല്ലാം വെറും കല്ലും മണ്ണും തന്നെ…

 ഈ രണ്ടു വർഷത്തിനിടയ്ക്ക് നാട്ടിൽ എന്തൊക്കെ സംഭവിച്ചു . കുഞ്ഞി കണ്ണുകൾ തുറന്നു കൊണ്ട് പല്ലില്ല മോണ കാട്ടി എന്നും ദൈവത്തോട് ചിരിച്ചു മറിയുന്ന വാവകൾ , രണ്ടു വയസൊക്കെ ആയ പോക്കിരി പീക്കിരികൾ , മുല്ലപ്പൂ മണക്കുന്ന മൊഞ്ചത്തി മണവാട്ടികൾ , അങ്ങനെ അറിയാനും കാണാനും ഒത്തിരി പുതിയ മുഖങ്ങൾ.

IMG-20131224-WA0000

ഇങ്കുത്താ വെക്കം വാ ..കനാല് വരെ ഒരു റൌണ്ട് അടിക്കാം . പിന്നിൽ കേറിക്കോ

വീടിനൊക്കെ വലിയ മാറ്റം വന്നിടുണ്ടാവും . മുറ്റത്ത്‌ പലനിറമുള്ള റോസപൂകളും ഡാലിയും വിരിഞ്ഞിടുണ്ട്. പഴയ പ്രതാപത്തിന്റെ അടയാളമായിരുന്ന മഞ്ഞയിൽ ഇളം റോസ് നിറത്തിലുള്ള പേരക്ക ഒത്തിരി നൽകിയ പേരമരം വര്ധക്യത്താൽ അവശയായി ഏതു നിമിഷവും ഭൂമിയോട് വിട പറയാൻ തക്കോണം മതിലിനോട് ചേർന്ന് ഞങ്ങളെ കാത്തിരിപ്പുണ്ട് . അവസാനമായി ഒരു നോക്ക് കാണാൻ ,പിന്നെ പല്ലിനുള്ളിൽ നാരു കുടുക്കി ചുന കുത്തുന്ന തത്തകൊത്തൻ മാങ്ങാ , ചക്ക പഴം എല്ലാം 

jackfruit mango-season

 

 

 

 

 

 

 

 

 

..ഇനി നാട്ടിൽ ചെന്നിട്ട് കൂടുതൽ എഴുതാം ട്ടോ ..

 

Comments
  1. SAN says:

    You reminded me of home… I have now become nostalgic
    Truly speaking my mom’s lap is still my home, Ah! where are those passed days…

    Few words for my sweetest/dearest mom felt from the core of my heart :

    Though I have never told you, but I am afraid of darkness mom
    Though I have never shown it, I do care for you mom
    Are not you aware of everything mom, you know everything my mom
    Please don’t leave me like this in the crowd, I won’t be able to come back home mom
    Please you don’t send me so far that, you will not even remember me mom
    Mom am I that bad, am I that bad my mom
    Whenever dad pushes me high in the swing, my eyes will look for you
    Thinking you will come and hold me mom, I have never told him
    But I do get scared mom, though I never let it come on my face
    I am scared within mom, are not you aware of everything mom
    You know everything my mom, you know everything…
    Mommmmmm….

  2. faisalbabu says:

    നാട്ടിലെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു , ശുഭയാത്ര !! .

Leave a reply to SAN Cancel reply