പഴയ ചില ഓർമ്മകൾ

Posted: August 23, 2016 in Uncategorized

പഴയ ചില ഓർമ്മകൾ  

IMG_2818

ഈ ചിത്രത്തിന് പറയുവാൻ കഥകൾ ഏറെ ഉണ്ട്. ചിലപ്പോൾ വാക്കുകൾ മതിയാവില്ല എഴുതി തീർക്കുവാൻ . . എങ്ങനെ എഴുതണം എന്ന് ചിന്തിക്കുമ്പോൾ വാക്കുകകൾ പരസ്പരം കൂട്ടി ചേർക്കാൻ പാട് പെടുന്നു ഞാൻ . എങ്ങനെ ഒക്കെ എഴുതിയാലാണ് ഓർമ്മകളെ അത്രയും സ്നേഹത്തോടെയും ഒരുപാട് നഷ്ടത്തോടെയും പറയാനാവുക. ചില കാര്യങ്ങൾ അങ്ങനെ ആണ് . അനുഭവിക്കുമ്പോൾ അതിന്റെ വില നമ്മൾ അറിയാതെ പോവും . . ഈ കാണുന്നത് എന്റെ ഉമ്മയുടെ തറവാട് ആണ് . നെല്ലും പറയും പത്തായപ്പുരയും ചായ്പ്പും ഇടനാഴിയും അങ്ങനെ അങ്ങനെപണ്ടത്തെ പ്രതാപങ്ങൾ ഉറങ്ങുന്ന വീട് . സ്നേഹിക്കാൻ മാത്രം അറിയാവുന്ന , വാക്കു കൊണ്ട് പോലും ആരെയും വേദനിപ്പിക്കാൻ അറിയാത്ത ഒരുപാട് പേര് താമസിച്ചിരുന്ന വീട് . ഇതു  മൂന്നു നില വീടാണ്. മക്കളും മക്കളുടെ മക്കളും ഒക്കെ ആയി മിക്ക ദിവസങ്ങളിലും എല്ലാ മുറികളിലും ആൾക്കാരുണ്ടാവും.. സ്ഥലമില്ലാതെ വരുമ്പോൾ എല്ലാരും കൂടെ ഒരു പാ വീരിച്ച മുകളിലെ വരാന്തയിൽ അങ്ങ് കൂടും .പിന്നെ പാട്ടായി മേളമായി ..ഒരുമ ഉണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം തുടങ്ങിയ പഴഞ്ചോലിൽ പതിരില്ല എന്ന് മനസിലായി.

ചിത്രത്തിൽ ഒരു കനൽ കാണുന്നില്ലേ. . മഴക്കാലത്തു അത് നിറയെ വെള്ളം ഉണ്ടാവും . എവിടുന്നൊക്കെയോ പല സാധനകളും ഒഴുകി വരും അതിലൂടെ. പന്തും മറ്റു കളിപ്പാട്ടങ്ങൾക്കും ഞങ്ങൾ കാത്തിരിക്കാറുണ്ട്‌ . പിന്നെ വെള്ളത്തിൽ കിടന്നു നീന്താൻ നോക്കും . . ഈ കനാലിന്റെ മുകളിൽ വലിയ പാറകൾ ആണ്.  മഴ പെയ്യുന്ന ദിവസങ്ങൾ ആണെങ്കിൽ നല്ല വഴുക്കൽ ഉണ്ടാവും . .വഴുക്കൽ വക വെക്കാതെ ഒരുപാട് ദൂരം പോവും ഞങ്ങൾ. കുറെ ദൂരെ പോയാൽ അസ്തമയ സൂര്യനെ നല്ല ഭംഗിയിൽ കാണാൻ ആവും . ചുകപ്പും മഞ്ഞയും കലർന്ന് വർണ്ണം വാരി വിതറിയ സൂര്യനെ അത്രയും മനോഹരമായി ഞാൻ കണ്ടിട്ടില്ല. അന്നൊക്കെ നോക്കിയ ടോർച് ഫോണിന്റെ കാലമായതിനാൽ ചിത്രങ്ങൾ ഒന്നും പകർത്താൻ പറ്റിയില്ല.കുട്ടികളുടെ ഒരു വലിയ സംഗം തന്നെയുണ്ട് ഞങ്ങൾക്ക് . അസ്തമയ സൂര്യന്റെ ഭംഗി ആസ്വദിച്ചോണ്ടിരിക്കുമ്പോൾ ആയിരിക്കും ആരെങ്കിലും ഒരാൾ പ്രേതം യക്ഷി ഒക്കെ തുടങ്ങിയ കഥകൾ ഭയാനകമായി പറയുന്നത് . ബാക്ഗ്രൗണ്ട് മ്യൂസിക് പട്ടികൾ കുരക്കുകയും കൂടെ ചെയ്യുമ്പോൾ സീൻ ഡാർക്ക് ആവും . എല്ലാരും പേടിച്ചു ഓടാൻ തുടങ്ങും . പാറയിൽ നിന്നും വഴുതി വീണു കയ്യും കാലും മുറിഞ്ഞു വീട്ടിലെത്തുമ്പോൾ അവിടുന്നും കിട്ടും കണക്കിന് വഴക്ക് .

പിന്നെ ആ കനാലിന്റെ അങ്ങേ അറ്റത്ത് നല്ല മധുരമുള്ള എളോർ മാങ്ങായുണ്‌ടാവും. പഴുക്കാൻ കാത്തു നിൽക്കാതെ കല്ലെറിഞ്ഞു താഴെ ഇടാൻ എന്തോ ഒരു രസമായിരുന്നു. പിന്നെ ജാതിക്കായും ബദാമും കല്ല് കൊണ്ട് കുത്തിപ്പൊട്ടിച്ചു കഴിക്കുക ,  കുരുമുളക് ഉണക്കിയ മണം , കൊപ്ര പൊതിക്കുമ്പോൾ കിട്ടുന്ന പൊങ്ങിന്റെ രുചി അങ്ങനെ എഴുതിയാലും പറഞ്ഞാലും തീരാത്ത ഒരുപാട് രുചിയും മണവും ഉണ്ട് ഈ വീടിനു ചുറ്റും.

കാലം കടന്നു പോകെ ഓരോരുത്തരും പുതിയ കൂടു തേടി പറന്നു . വല്ലപ്പോഴും വന്നു പോകുന്ന അതിഥികൾ മാത്രമായി.വീടും പരിസരവും കുറേ മാറി .ഇതുപോലെ ഉള്ള ചിത്രങ്ങൾ കാണുമ്പോളാണ് നഷ്ടപ്പെട്ട് പോയ നല്ല നാളുകൾ ഇനി തിരികെ വരില്ലലോ എന്ന് തിരിച്ചറിയുന്നത്. . . ഇന്നത്തെ നിമിഷം നാളെ ഓർമ്മയാണ്. . ഓരോ സെക്കൻഡും ആസ്വദിച്ച് കഴിയുക. വർഷങ്ങൾക് ശേഷം ഓർത്തു ചിരിക്കാനും പിന്നെ കുറച്ചു കണ്ണീർ പൊഴിക്കാനും ചില നല്ല ഓർമ്മകൾ എല്ലാര്ക്കും ഉണ്ടാവട്ടെ ..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s