കുറേ നാളുകൾ ഞാൻ വേർഡ്പ്രസ്സ് നിന്നൊക്കെ ഓഫ്ലൈൻ ആയിരുന്നു . കാര്യം വേറെ ഒന്നും കൊണ്ടല്ല ട്ടോ . വീടും ഹോസ്പിറ്റലിലും കഴിഞ്ഞു എന്തെങ്കിലും കുത്തി കുറിക്കാൻ സമയം ഇല്ലാ .. ഇന്നിപ്പോ മെയിൽ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു . .ഞാൻ മറന്നാലും ഓർമ്മിപ്പിക്കാൻ ആളുണ്ട് എന്ന പോലെ. എന്തെഴുതും എന്ന് ആലോചിക്കേണ്ടി വന്നില്ല. മനസ്സിൽ Azah തന്നെയാണ്. അവളുടെ കുസൃതികളും പിടിവാശിയും ഒക്കെ എഴുതിയാൽ തീരില്ലലോ . ഇവിടെ ഈദ് ഷോ പ്രമാണിച്ചു ഏഷ്യാനെറ്റ് റേഡിയോ റോഡ് ഷോ ഉണ്ടായിരുന്നു . രാജീവ് കോടമ്പള്ളി , നിയാസ് , ഗ്രീഷ്മ തുടങ്ങി പ്രമുഖ റേഡിയോ ജോക്കികൾ അരങ്ങു തകർത്തു . ഏതു ഷോയ്ക്ക് പോയാലും ഞങ്ങൾക്ക് ബാക് റോയിൽ എവിടെ എങ്കിലും തിങ്ങി നില്ക്കാനേ പറ്റാറുള്ളൂ. പക്ഷെ ഈ പ്രാവശ്യം എന്തോ ഫസ്റ്റ് റോ യിൽ തന്നെ സീറ്റ് കിട്ടി. ഉണ്ണിയേട്ടൻ ഫസ്റ്റ് എന്ന പോലെ ഞങ്ങൾ മുന്നിൽ തന്നെ ഇരിപ്പുറപ്പിച്ചു . പരിപാടി തുടങ്ങിയത് മുതൽ Azah ഉറക്കമായിരുന്നു . അവൾക്ക് പാട്ടും ഡാൻസും ഒക്കെ ഒത്തിരി ഇഷ്ടമാണ് . പറഞ്ഞിട്ടെന്താ അവിടെ എത്തിയത് മുതൽ തോളിൽ കിടന്നു ഉറങ്ങി . അവർ പല ഗെയിം ഷോയ്ക്കും വിളിച്ചു . മോൾ ഉറക്കമാണ് എന്ന് പറഞ്ഞു സ്കൂട്ടായി. അല്ലാതെ അവിടെ സ്റ്റേജിൽ കയറി പാട്ടു പാടാനും ഡാൻസ് കളിക്കാനും വയ്യാത്തൊണ്ടല്ലാ ട്ടോ. ഒരു മെഡിമിക്സ് ന്റെ ഗിഫ്റ് വൗച്ചർ കിട്ടാൻ വേണ്ടി ഓരോ couples നേ കൊണ്ട് അവർ കളിപ്പിക്കുന്നത് കാണുമ്പോൾ ശരിക്കും ചിരി വരും . രാജീവ് കോടമ്പള്ളിയുടെ “ഓട പഴം പോലുള്ള ” കലാഭവൻ മണിയുടെ പാട്ടിന്റെ ഓളം കൊണ്ടാണോ എന്നറിയില്ല അവൾ പെട്ടന്ന് ഞെട്ടി എണീറ്റു .കണ്ണ് തുറന്നു നോക്കുമ്പോൾ ഫുൾ പാട്ടും മേളവും. അവൾ കുറച്ച നേരം അമ്പരന്നു പോയി. പക്ഷെ പെട്ടന്ന് തന്നെ “പാട്ട്, ഡാൻസ് എന്നൊക്കെ പറഞ്ഞു സ്റ്റേജിലേക്ക് പോവാൻ വാശി പിടിച്ചു . അയ്യോ ഒന്നരവയസ്സ് അല്ലെ ആയുള്ളൂ നേരാംവണ്ണം നടക്കാൻ പോലും ആയിട്ടില്ല അപ്പോളാണ് സ്റ്റേജിൽ കയറിഡാൻസ് ചെയ്യാൻ പോണേ . എനിക്ക് എന്തോ അവളെ തനിച്ചു വിടാൻ പേടി. അവൾ വാശി യായി. കരച്ചിൽ ആയി. ഒടുവിൽ മെല്ലെ സ്റ്റേജിലേക് കയറ്റി വിട്ടു . അവിടെ സ്റ്റേജിൽ കയറിയപ്പോൾ അവൾ ഇത്രയും എന്ജോയ് ചെയ്ത പാട്ടും ഡാൻസും ആസ്വദിക്കുന്നത് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി . കൈ മുട്ടുന്നു , ചിരിക്കുന്നു , അവൾക്ക് അറിയാവുന്ന സ്റെപ്സ് ഒക്കെ ഇടുന്നു. ഇത്രയും നിഷ്കളങ്കമായ സപ്പോർട്ട് വേദിയിൽ പാടികൊണ്ടിരിക്കുന്നവർക് ഇതുവരെ കിട്ടി കാണില്ല. എല്ലാരേം നോക്കി പുഞ്ചിരിചു സ്റ്റേജിൽ നിൽക്കുന്നത് അവളാണെങ്കിലും മിടിക്കുന്നത് എന്റെ ഹൃദയമാണ് . എന്തോ സന്തോഷം കൊണ്ടാണോ അഭിമാനം കൊണ്ടാണോ എന്നറിയില്ല ഫോട്ടോ പോലും ക്ലാരിറ്റിയിൽ എടുക്കാൻ പറ്റിയില്ല.
സ്വന്തമെന്നു പറയാൻ മക്കൾ ഉണ്ടാവുക എന്നത് വല്ലാത്ത അനുഭൂതി ആണ് . . ദൈവം നമുക് തരുന്ന ഏറ്റവും വലിയ ഭാഗ്യവും അത് തന്നെ . . . അവരുടെ കുഞ്ഞു കുഞ്ഞു ഓർമ്മകൾ സമ്മാനിക്കുന്നത് വലിയ സന്തോഷങ്ങളാണ്. ജീവിതം മുഴുവൻ ഓർത്തുവെക്കാൻ ചിലത് . .